¡Sorpréndeme!

സഹിക്കാൻ കഴിയാത്ത വേദനകളോടെ കാവ്യ | filmibeat Malayalam

2017-12-08 1,775 Dailymotion

How Is 2017 For Kavya Madhavan

ഈ വർഷം ലോകം തെരഞ്ഞ താരങ്ങളുടെ പട്ടികയില്‍ നടി കാവ്യ മാധവനും ഇടം പിടിച്ചിരുന്നു.സണ്ണി ലിയോണിനും ഐശ്വര്യാ റായിക്കും കത്രീന കൈഫിനും ഒപ്പമാണ് കാവ്യയും ആ പട്ടികയില്‍ ഇടം പിടിച്ചത്. എന്നാല്‍ ഈ സന്തോഷം ആരാധകർക്ക് മാത്രമേയുള്ളൂ. കാവ്യക്കില്ല. 2017 തനിക്ക് കണ്ണീര്‍ കുടിച്ച വര്‍ഷമാണെന്നാണ് കാവ്യ മാധവന്‍ പറയുന്നത്. ആളുകളുടെ മുന്നില്‍ വന്ന് പൊട്ടിക്കരയുന്നില്ലെന്നേയുള്ളൂ.. കണ്ണീരോടെ ഒരു വര്‍ഷം പിന്നിട്ട അപൂര്‍വ്വം സ്ത്രീകളിലൊരാളാണ് ഞാന്‍. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അപവാദങ്ങള്‍ പറഞ്ഞു, മനസ്സാ അറിയാത്ത കാര്യങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചും എന്നെ നിരന്തരമായി വേദനിപ്പിച്ചു.സഹിക്കാനാവാത്ത ദുഖവുമായിട്ടാണ് ഞാനിന്ന് ജീവിയ്ക്കുന്നത്. ലോകത്ത് ഒരു സ്ത്രീയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുത് എന്ന് കാവ്യ പറയുന്നു. അഞ്ചാം വയസ്സിലാണ് കാവ്യ മാധവന്‍ സിനിമാ ലോകത്ത് എത്തുന്നത്. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് വന്ന കാവ്യ പിന്നീട് അനിയത്തിയായും എത്തി.